വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ 2025 വർഷത്തെ കലണ്ടർ പ്രകാശനവും പുതുവത്സരാഘോഷവും അസോസിയേഷൻ ഓഫീസിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ പുതുവത്സര കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി മോഹൻ വാലഞ്ചേരി ആശംസകൾ നേർന്നു. ഭരണസമിതിയംഗം വിപിന് നൽകിക്കൊണ്ട് കലണ്ടർ പ്രകാശനം അസോസിയേഷൻ പ്രസിഡൻ്റ് നിർവ്വഹിച്ചു. കല്ലമ്പലം കൈരളി ജുവലേഴ്സിന്റെ സഹകരണത്തോടെ പ്രിന്റുചെയ്ത കലണ്ടർ മുഴുവൻ കുടുംബങ്ങളിലും സൗജന്യമായാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്, എ.ടി.പിള്ള, ജന.സെക്രട്ടറി ഷീജാ രാജ്, ട്രഷറർ ആർ. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ജയചന്ദ്രൻ, വിപിൻ, ശെൽവകുമാർ, വത്സകുമാരൻ നായർ, മഞ്ജു, സജിത, പ്രഭ, രജിത, ധന്യ, അനിത, വിജയൻ, ബാബു തുടങ്ങിയവർ പങ്കെടുത്തു.