നഗരൂർ കൊടുവഴന്നൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത്​ ഉറക്കത്തിൽ മരിച്ചു

eiSZ77Z1596

നഗരൂർ : നഗരൂർ കൊടുവഴന്നൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത്​ ഉറക്കത്തിൽ മരിച്ചു. നഗരൂർ പോസ്‌റ്റോഫിസ് പരിധിയിലെ കൊടുവഴന്നൂർ സ്വദേശി ശശിധരൻ ബിജു (53) ആണ് മരിച്ചത്. റിയാദിൽനിന്ന്​ 165 കിലോമീറ്ററകലെ മറാ​ത്തിലാണ്​ ഇദ്ദേഹം താമസിച്ചിരുന്നത്.

രാത്രി ഉറങ്ങാൻ കിടന്ന ബിജു രാവിലെ ജോലിക്ക് പോകാൻ എഴുന്നേൽക്കാതായപ്പോൾ സഹതാമസക്കാർ വിളിച്ചുണർത്താൻ ശ്രമിച്ചു. ചലനമറ്റ ശരീരംകണ്ട് കൂടെയുള്ളവർ പൊലീസിൽ വിവരം അറിയിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഹൃദയസ്തംഭനമാണ്​ മരണ കാരണം.

ഭാര്യ: ചിന്നു. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!