മടവൂർ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും കാർ ഇടിച്ചുതെറിപ്പിച്ചു. മാതാവ് തല്‍ക്ഷണം മരിച്ചു. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. മകള്‍ അല്‍ഫിയ (17) ഗുരുതരാവസ്ഥയില്‍.
രാത്രി 8 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അല്‍ഫിയയുടെയും മുകളിലേക്ക് അമിത വേഗതയില്‍ വന്ന കാർ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അല്‍ഫിയയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്.