പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി- 2025 സംഘടിപ്പിച്ചു

IMG-20250103-WA0010

പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് വട്ടിയൂർകാവ് ഗാന്ധി ഗൃഹത്തിൽ വച്ച് പ്രൊഫ. ജി ശങ്കരപ്പിള്ള സ്മൃതി 2025 സംഘടിപ്പിച്ചു. പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വട്ടിയൂർകാവ് എം എൽ. എ അഡ്വ. വി. കെ. പ്രശാന്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു.

വട്ടിയൂർകാവ് വാർഡ് കൗൺസിലർ എം പദ്മ മുഖ്യാതിഥിയായി പങ്കെടുത്തു. ശങ്കരപ്പിള്ള സാറിന്റെ ശിഷ്യനും അഭിനയ തീയേറ്റർ ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഡി രഘുത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രവർത്തകനും തിരുവനന്തപുരം കേന്ദ്ര കലാസമിതി എക്സിക്ക്യൂട്ടീവ് മെമ്പറുമായ തെഴുവൻകോട് ജയൻ, പ്ലാവോട് റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ നായർ എന്നിവർ ആശംസകൾ നേർന്നു. പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഓഫ് പെർഫോർമിങ് ആർട്സ് ട്രസ്റ്റ്‌ മെമ്പർ എസ് ഹരികൃഷ്ണൻ സ്വാഗതവും രംഗപ്രഭാത് ട്രസ്റ്റ്‌ മെമ്പർ രാജീവ്‌ വെഞ്ഞാറമൂട് നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത സിനിമ നടൻ നെടുമുടി വേണു രചന നിർവഹിച്ച് അഭിഷേക് രംഗപ്രഭാത് സംവിധാനം ചെയ്ത് രംഗപ്രഭാത് അവതരിപ്പിച്ച കൊട്ടാരംകളി എന്ന നാടകവും അവതരിപ്പിച്ചു. ജി.കീർത്തി കൃഷ്ണ, കെ എസ് ഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!