കിളിമാനൂർ:സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കിളിമാനൂർ ഉപ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. 73 വിദ്യാലയങ്ങളിൽ നിന്നായി 35 ഇനം ഭക്ഷ്യ വസ്തുക്കളാണ് ശേഖരിച്ചത്. വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാലര ടൺ ഭക്ഷ്യവസ്തുക്കളാണ് വിദ്യാഭ്യാസവകുപ്പിലെ കൈമാറിയത്. എംഎൽഎ ഒ എസ് അംബിക ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ബിആർസിയിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലെ കലവറയിൽ വിദ്യാഭ്യാസവുംതൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി,ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എംഎൽഎ കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബിപിസി നവാസ് കെ ട്രെയിനർ വൈശാഖ് കെ എസ്, സി ആർ സി സി കോ ഓർഡിനേറ്റർ മാരായ അഖില പിദാസ്, സുരേഷ് കുമാർ എസ്, രഞ്ജിഷ് കെ എസ് എന്നിവർ പങ്കെടുത്തു.

 
								 
															 
								 
								 
															 
															 
				
