സ്ത്രീകളുടെ പങ്കാളിത്തം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വേണ്ടി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് നടത്തിയ വനിതാ ജംഗ്ഷൻ തീജ്വാലയായി മാറി.
തേമ്പാമൂട് ജംഗ്ഷനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ച പരിപാടിയായി വനിതാ ജംഗ്ഷൻ മാറി. സ്റ്റേജിനുള്ളിലും പുറത്തും ഒരുപോലെ നിറഞ്ഞാടിയ വനിതകൾ ജനുവരി 3 തങ്ങളുടെ ദിവസമാക്കി മാറ്റി.1500 ഓളം വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് വൈകുന്നേരം 4മണിമുതൽ ആരംഭിച്ച കലാപരിപാടികൾ വെളുപ്പിന് 3. 30മണിക്ക് രാത്രി നടത്തത്തോട് കൂടിയാണ് അവസാനിച്ചത്.