സ്കൂട്ടിയിൽനിന്നാരംഭിച്ച അഞ്ചുതെങ്ങ് സ്വദേശിനിയുടെ ഡ്രൈവിങ്ങ് കമ്പം ഇന്നിതാ ഹെവി വാഹനങ്ങളും പിന്നിട്ടിരിക്കുന്നു. ഇതോടെ ഹെവി ലൈസൻസുള്ള അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിലെ ആദ്യ വനിതയെന്ന ബഹുമതിയും അഞ്ചുതെങ്ങ് സ്വദേശിനിയായ ഈ 39 കാരി സ്വന്തമാക്കിയിരിക്കുകയാണ്.
അഞ്ചുതെങ്ങ് കൊന്നയിൽവീട്ടിൽ സുരേന്ദ്രൻ, സുധ ദമ്പതികളുടെ മകൾ സുരജകുമാരി (ലക്ഷ്മി) ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. കുട്ടിക്കാലം മുതൽ അതിയായ ഡ്രൈവിങ്ങ് ഭ്രമം കാട്ടിയിരുന്ന തനിക്ക് തന്റെ ഭർത്താവ് മാമ്പള്ളി ഇറങ്ങ്കടവ് കൃഷ്ണയിൽ ഷൈൻകൃഷ്ണ നൽകിയ ആത്മദൈര്യവും പിൻതുണയുമാണ് തന്റെ ഈ നേട്ടത്തിന് പിന്നിലെന്നാണ് സുരജകുമാരി പറയുന്നത്.
2014 ഇൽ ടുവീലർ ലൈസൻസിന് അർഹയായ സുരജ, പിന്നീട് 2019 ൽ എൽഎംവി ലൈസൻസ് സ്വന്തമാക്കുകയും തുടർന്ന് ഹെവി ഡ്രൈവിങ് പഠനം ആരംഭിക്കുകയും 2024 ജനുവരി അവസാനത്തോടെ വർക്കല ആർടിഒ യിൽ നിന്ന് തന്റെ ആദ്യ ടെസ്റ്റിൽത്തന്നെ ഹൈവി ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുകയുമായിരുന്നു.
മാത്രമല്ല,ഇതിനോടകം കെഎസ്ആർടിസി ജോബ് വേക്കൻസി സൈറ്റ്കളിൽ അപേക്ഷ സമർപ്പിച്ചും, സ്വകാര്യ ബസ് കമ്പനികളിലും അവസരം അഭ്യർത്ഥിച്ചും കാത്തിരിക്കുകയാണ് സുരജകുമാരി, ഇതിനോടകം കണ്ടക്ടർ ലൈസൻസും സ്വന്തമാക്കിക്കഴിഞ്ഞു.
ഭർത്താവ്, ഷൈൻകൃഷ്ണ മണനാക്ക് എപ്സിലോൺ കൺസ്ട്രക്ഷൻ കമ്പനി സൈറ്റ് സൂപ്പർവൈസാറാണ്, മൂത്തമകൾ ശ്രീനിധി (19) കഴക്കൂട്ടം അവോദയിൽ ഹോസ്പിറ്റൽ അഡിമിനിസ്‌ട്രേഷനിലും, ഇളയമകൻ മാധവ് (14) വെട്ടൂർ ജെംനോ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമാണ്.