കിളിമാനൂർ പഞ്ചായത്ത് ചൂട്ടയിൽ ഭാഗത്തെ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ ചൂട്ടയിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം.റാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സജി കിളിമാനൂർ, സജി ആർ.ആർ.വി, എസ്.ധനപാലൻ നായർ , വി.സോമരാജക്കുറുപ്പ്, എൽ.ബിന്ദു, ജി.ചന്ദ്രബാബു, ജി.ബാലൻ എന്നിവർ സംസാരിച്ചു. കെ. ദേവദാസൻ രക്തസാക്ഷി പ്രമേയവും ബി.അനീസ് അനുശോചന പ്രമേയവും തുളസീധരൻ നായർ റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. വിധു സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി തുളസീധരൻ നായരെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി കെ.ദേവദാസനെയും കമ്മിറ്റി അംഗങ്ങളായി വിധു .എസ്, ഗോപകുമാർ വി , മണിക്കുട്ടൻ കെ , ബൈജു.എസ്, കുഞ്ഞൻ.എസ് എന്നിവരെയും തിരഞ്ഞെടുത്തു.