ആറ്റിങ്ങലിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു.വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. മാമം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കിഴിവിലം സ്വദേശി അമ്പാടി ഓടിച്ചിരുന്ന ബൈക്ക്, റോഡ് മുറിച്ചു കടക്കുകയായിരുന്നു ആലങ്കോട് സ്വദേശി ഷംസീറിനെഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് ഇളമ്പ സ്വദേശി അനുപം സഞ്ചരിച്ച വാഹനത്തിലും ഇടിച്ചു.
ഗുരുതര പരുക്കുകളുടെ മെഡിക്കൽ കോളേജിൽ എത്തിച്ച ഷംസീർ (36) അവിടെവച്ച് മരണപ്പെട്ടു. പരിക്കേറ്റ അനുപത്തിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അമ്പാടിയെയും മെഡിക്കൽ കോളജിലേക്ക് മാറ്റി.