കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളയുടെയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ യും സഹകരണത്തോടെ യുപി വിഭാഗം കുട്ടികളുടെപഠനം രസകരവും തൊഴിലധിഷ്ഠിതവും ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ക്രിയേറ്റീവ് കോർണർ. പദ്ധതിയുടെ ഉദ്ഘാടനം ജിഎച്ച്എസ്എസ് പള്ളിക്കലിൽ എംഎൽഎ വി ജോയ് ഉദ്ഘാടനം നിർവഹിച്ചു.
ക്രിയേറ്റീവ് കോർണറിലെ തയ്യൽ മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പഠനപ്രവർത്തനത്തോടൊപ്പം നൈപുണി പരിശീലനം നൽകാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും കഴിയുമെന്ന് ലക്ഷ്യത്തോടെയാണ് നടപ്പിലാക്കിയിരിക്കുന്നത്. പിടിഎ പ്രസിഡണ്ട് അജീം അലി അധ്യക്ഷനായ യോഗത്തിൽ സ്കൂൾ പ്രഥമ അധ്യാപിക ബിന്ദു എം സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ് കെ പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ ടി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഹസീന,ബി ആർ സി പ്രതിനിധികളായ വൈശാഖ് കെ എസ്, മായ ജി എസ്,സനിൽ കെ, സ്കൂൾ ക്രിയേറ്റീവ് കോർണർ കോഡിനേറ്റർ നഹാസ് എ, എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലത എസ് നന്ദി രേഖപ്പെടുത്തി.