ആറ്റിങ്ങൽ : സംസ്ഥാനസ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷിത് എ.ഗ്രേഡ് നേടി.അവനവഞ്ചേരിഗവൺമെന്റ് എച്ച്.എസിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അക്ഷിത്.പ്രശസ്ത സിനിമതാരങ്ങളായ ദുൽഖർ ,വിജയ് ,ജാഫർ ഇടുക്കി ,പാലാ സജി , പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെയും വ്യത്യസ്ത പ്രകൃതി ശബ്ദം എ.ഐ. സാങ്കേതിക വിദ്യാകാലത്ത് അവതരിപ്പിച്ചാണ് ഈകൊച്ചുകലാകാരൻ സദസ്സിന്റെനേടി. ഒപ്പം ക്ഷേത്ര മന്ത്രോച്ചാരണം യന്ത്രമനുഷ്യർ കൈകാര്യം ചെയ്താൽ എങ്ങനെയിരിക്കുമെന്നതടക്കമുള്ള അനുകരണങ്ങളും അക്ഷിത് വേദിയിൽ കാഴ്ച്ച വച്ചു.കേരള സർവകലാശാല ജീവനക്കാരനായ നിതിനാണ് പരിശീലകനായി അക്ഷിതിനെ നയിച്ചത്.
