‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ പ്രകാശനം ചെയ്തു

IMG-20250112-WA0005

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ഗൗരവതരമായ ഗവേഷണസാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന് മുൻ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറഞ്ഞു. കേരള നിയസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ജനയുഗം മുൻ ന്യൂസ് എഡിറ്ററും കേരള കൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന രമേശ് ബാബുവിന്റെ ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ജനയുഗം എഡിറ്ററും മുൻ എം.എൽഎയുമായ രാജാജി മാത്യൂതോമസ് മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ സ്വാഗതംപറഞ്ഞു. രമേശ് ബാബു നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!