നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പോലീസ് പിടിയിൽ

eiFD22O67595

പള്ളിക്കൽ: സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ
മോഷ്ടാവ് തീവെട്ടി ബാബു പള്ളിക്കൽ പോലീസിന്റെ പിടിയിൽ.

കൊല്ലം ഉളിയനാട് പുത്തൻ കുളം ചിറക്കര കുളത്തൂർക്കോണം നന്ദു ഭവനത്തിൽ തീവെട്ടി ബാബു (60) വാണ് പള്ളിക്കൽ അറസ്റ്റ് ചെയ്തത്.

പള്ളിക്കല്‍ സ്റ്റേഷൻ പരിധിയിലെ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ
ആൾതാമസമില്ലാതിരുന്ന വീട്ടിൽ 31 ന് രാത്രി കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളം അൻപതിനായിരം രൂപയും കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി തകർത്താണ് പ്രതി മോഷണം നടത്തിയത്. പരിസര പ്രദേശത്തെ മറ്റു സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ 12 ന് രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

പള്ളിക്കൽ എസ്.എച്ച്.ഒ രാജികൃഷ്ണ. ആർ, സി.പി.ഒമാരയ കിരൺ, വിനീഷ്, എന്നിവരടങ്ങിയ സംഘമാണ് റെയിൽവേ പോലീസിൻ്റെ സഹായത്തോടെ ബാബുവിനെ പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!