കണിയാപുരം : കണിയാപുരത്ത് സ്ത്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കണിയാപുരം കരിച്ചാറ നിയാസ് മൻസിലിൽ വാടകയ്ക്കു താമസിച്ചു വന്ന ഷിജിയെ(33)യാണ് വീട്ടിലെ ഹാൾ മുറിയിൽ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം. ഷിജിക്കൊപ്പം താമസിച്ചു വന്ന തമിഴ്നാട് സ്വദേശി രംഗനെ കാണ്മാനില്ല. മംഗലപുരം പോലീസ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. ഷിജിയുടെ മരണം കൊലപാതകമാണോ എന്നും പോലീസ് സംശയിക്കുന്നു.
ഷിജിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടുപോയി. ഷിജിക്ക് മക്കളും ഉണ്ട്. പിന്നീടാണ് തമിഴ്നാട് സ്വദേശി രംഗന്റെ കൂടെ താമസം ആവുന്നതും. ഇന്ന് രാവിലെ മക്കൾ സ്കൂളിൽ പോകുമ്പോൾ ഷിജിയും രംഗനും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മക്കൾ സ്കൂൾ വിട്ട് വന്നപ്പോൾ ഷിജിയെ ഹാളിൽ മരിച്ചു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. മാത്രമല്ല, രംഗനെ കാണാനുമില്ല. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.