സൗന്ദര്യമുള്ള ജീവിതത്തിന് സർഗാത്മക ആവിഷ്കാരം എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യവേദി നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിന് തലസ്ഥാന ജില്ലയിൽ തുടക്കമായി.
കാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻ നായർ മെമ്പർഷിപ്പ് സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അമീർ കണ്ടൽ മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.
ചടങ്ങിൽ കവിയും എഴുത്തുകാരനുമായചാന്നാങ്കര ജയപ്രകാശ്, ആനീസ് കെ ഫ്രാൻസിസ്, നാജ എസ് ജെ കുന്നിൽ, അൻസർ പാച്ചിറ, ജഹാനകരീം,സിദ്ധീഖ് സുബൈർ, ഗിരീശൻ കാട്ടായിക്കോണം, പുനവൻ നസീർ, സുനിത സിറാജ്, സിയാദ്, ഹനാൻ, ഇക്ബാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.