അഞ്ചുതെങ്ങിൽ യാത്രക്കാരുമായി പോയ ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു. ഓട്ടോ ഡ്രൈവർ അലക്സാണ്ടർ (35)ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 8 മണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജംഗ്ഷനിലായിരുന്നു സംഭവം.
യാത്രക്കാരായിരുന്ന ജനോവി (78) മകൾ മേരി സുനിത (42) കാലിനു പരുക്ക് പറ്റിയിയിരുന്നു ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചുതെങ്ങിലെ സ്വകാര്യ ചന്തയിൽ നിന്നും വിൽപ്പനയ്ക്കുള്ള മത്സ്യവുമായി ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ KL16N6993 ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
തെരുവ് നായ കുറുകെ ചാടിയതാണ് അപകടകാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെ തുടർന്ന് തലയ്ക്കു പരിക്കേറ്റ ഓട്ടോ ഡ്രൈവർ അലക്സാണ്ടറെ സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടയ്ക്കാവൂർ ചമ്പാവിൽ (പഴയവിലാസം കോട്ടമുക്ക്) റെന്നി- ലന ദമ്പതികളുടെ ഇളയമകനായിരുന്നു അലക്സാണ്ടർ
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.