ചിറയിൻകീഴ് : ചിറയിൻകീഴ് അഴൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ തെറിച്ചു വീണ് അപകടം. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വന്ന ഇന്റർസിറ്റി എക്സ്പ്രെസ്സിൽ നിന്നാണ് യാത്രക്കാരൻ തെറിച്ചു വീണത്. ഗുരുതര പരിക്കേറ്റ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്നാട് പുതുക്കോട്ടെ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദറാണ് അപകടത്തിൽ പെട്ടത്.