കിളിമാനൂർ ഗ്രാമപഞ്ചായത്തിൻ്റെ എട്ടാം വാർഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഏറ്റെടുത്തു നൽകിയ സ്ഥലത്ത് അംഗൻവാടി കെട്ടിട നിർമാണം ആരംഭിക്കണമെന്നും വാലഞ്ചേരി റസിഡന്റ്‌സ് അസോസിയേഷന്റെ പത്തൊൻപതാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എൻ. ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഷിക റിപ്പോർട്ടും കണക്കും ജന.സെക്രട്ടറി ഷീജരാജ് അവതരിപ്പിച്ചു. രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും പ്രഫ.എം. എം.ഇല്യാസ് കൃതജ്ഞതയും രേഖപെടുത്തി. പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ഷീജാരാജ്, ട്രഷറർ എൻ. ഹരികൃഷ്ണൻ, വൈസപ്രസിഡഡന്റമാർ എ.റ്റി. പിള്ള, പ്രഫ.എം.എം.ഇല്യാസ്, ജോയിന്റ് സെക്രട്ടറിമാർ മഞ്ജു, ജയചന്ദ്രൻ, എന്നിവരെയും ശെൽവകുമാർ, വിപിൻ, അനിൽകുമാർ, വിജയൻ, പ്രഭാമോഹൻ, സജിതാബാബു, രജിതകുമാരി, ധന്യ, അനിതകുമാരി, ജ്യോതി, ചന്ദ്രിക, ബിജിത്ത്, സൂരജ്,ബാബു വത്സകുമാരൻനായർ, വിജയകുമാരൻ നായർ, തുളസീധരൻ, ജി.ബാബു എന്നിവരെ ഭരണാസമിതിഅംഗങ്ങളായും തെരഞ്ഞെടുത്തു.