കിളിമാനൂർ: സ്കൂളിൻ്റെ മേൽക്കൂരയിൽ നിന്നും സിമൻറ് പാളി അടർന്ന് തലയിൽ വീണ് ഹൈസ്കൂൾ വിദ്യാർഥിക്ക് പരുക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് തലയിൽ രണ്ട് തുന്നലുണ്ട്. കിളിമാനൂർ ഗവ.ഹയർ സെക്കൻ ഡറി സ്കൂളിലെ 10-എച്ച് ഡിവിഷനിൽ പഠിക്കുന്ന വെള്ളല്ലൂർ ആൽത്തറ സ്വദേശി ബി. ആദിത്യനാണ് (15) പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. 50 വർഷത്തോളം പഴക്കമുള്ള സ്കൂളിലെ പ്രധാന ബ്ളോക്കിലെ ഒന്നാം നിലയുടെ മേൽക്കൂരയിൽ നിന്നാണ് സിമൻറ് പാളി അsർന്ന് വീണത്. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് വിദ്യാർത്ഥിയെ കേശവപുരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.