പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

eiZOGGW99253

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സിനിമാലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നടിഷീലയ്ക്ക് അവാർഡ് സമ്മാനിക്കുന്നത്.
ഫെബ്രുവരി പതിനെട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ശാർക്കര മൈതാനിയിൽ ചേരുന്ന സ്മൃതി സായാഹ്നം ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും, ആർടിസ്റ്റ് ബി ഡി ദത്തൻ രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവ അടങ്ങിയതാണ് പുരസ്‌കാരം.
മന്ത്രിമാർ, ജനപ്രതിനിധികൾ, ജനനേതാക്കൾ, കലാസാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ജനറൽ കൺവീനർ അഡ്വക്കേറ്റ് എസ് വി അനിലാൽ,ചെയർമാൻ ആർ സുഭാഷ്,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുൽ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!