നഗരൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു.നഗരൂർ പുല്ലുതോട്ടം ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടവരിൽ ഒൻപതോളം സ്ത്രീകൾക്കാണ് കടന്നൽ കുത്തേറ്റത്.
പത്മിനി (66), ബിന്ദു (44), വിനി (49),വൈജയന്തി (70), മിനി (44), വസന്ത (75), ഷെർലി (52),ബിജി (43), സുധർമ്മിണി(70) എന്നിവർക്കാണ് കുത്തേറ്റത്.
ഇവരെ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.