കിളിമാനൂർ : കിളിമാനൂരിൽ അച്ഛന്റെ മരണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ മകനെ കസ്റ്റഡിയിൽ എടുത്തു. ഇക്കഴിഞ്ഞ ജനുവരി 15നു മധ്യവയസ്കൻ വാഹനാപകടത്തിൽ പരിക്കേറ്റു എന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മധ്യവയസ്കൻ മരണപ്പെട്ടു. എന്നാൽ മരണത്തിൽ സംശയം ഉണ്ടെന്ന ബന്ധുവിന്റെ പരാതിയിലാണ് മകനെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.