ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. അമിത വേഗതയിൽ എത്തിയ മാരുതി കാർ നിരവധി വാഹനങ്ങൾ ഇടിച്ചു. അഞ്ചോളം പേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്ത് നിന്നും കല്ലമ്പലം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ മാരുതി 800 കാർ നിയന്ത്രണം വിട്ട് ഒരു ഐഎസ്ആർഒയുടെ ബസ്സിൽ ഇടിക്കുകയും പിന്നീട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പൂവൻപാറ പാലത്തിലായിരുന്നു അപകടം. കാർ പാലത്തിന്റെ സുരക്ഷ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്ത് ആണ് കാർ ഓടിച്ചിരുന്നത്. പാലോട് സ്വദേശികളായ സഞ്ജയ്, രാധിക, ഒറ്റൂർ സ്വദേശി വൈശാഖ് മറ്റു രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്.
