വർക്കല : പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത-ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കുക, ലീവ് സാറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, ‘മെഡിസെപ്പ്’ സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് നടത്തുന്ന സൂചനാ പണിമുടക്കത്തിന് മുന്നോടിയായി സമരജ്വാല സദസ്സ് സംഘടിപ്പിച്ചു.
അധ്യാപക സർവീസ് സംഘടന സമരസമിതി വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടി ഉഷാകുമാരി കെവി ഉദ്ഘാടനം ചെയ്തു.
മിനി ആർഎസ് അധ്യക്ഷത വഹിച്ചു.
വനിതാ ജീവനക്കാർ മെഴുകുതിരി കത്തിച്ച് പെൻഷൻ സംരക്ഷണ ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
സന്ധ്യാറാണി ആർപി, അർച്ചന മോൾ.എസ്, മോണിക്ക ടിആർ, സന്ധ്യ ആർ,സിമിരാജ്, ഷീബ റാണി.സി,അമൃത എസ്,കൃഷ്ണകുമാരി കെവി, ഫിലോമിന എൽ,അർച്ചന തമ്പി, ഷിജി ബിഎസ്, ഷോമാരാജ്, ദീപ ആർ, സീമ എച്ച്എസ്, ഷിജി ബി.എസ്, സുനിതകുമാരി വി അർച്ചന തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.