കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്ന’ ബഡ്ഡിംഗ് റൈറ്റേഴ്സ് എഴുത്തുകൂട്ടം വായനാകൂട്ടം 2024- 25′ ന്റെ ഏകദിന ശില്പശാല കിളിമാനൂർ ബി.ആർ. സി ഹാളിൽ വച്ച് ട്രെയിനർ വിനോദ്. ടി ഉദ്ഘാടനം നിർവഹിച്ചു.
സി.ആർ. സി കോഡിനേറ്റർ മായ. ജി.എസ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ബി. ആർ. സി ട്രെയിനർ ബിനു. കെ പദ്ധതി വിശദീകരണം നടത്തി. സബ് ജില്ലയിലെ യു.പി, എച്ച്.എസ്, എച്ച് എസ്.എസ് വിഭാഗങ്ങളിലെ അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. കുട്ടികളിലെ സ്വതന്ത്ര സർഗാത്മക രചനകൾ പരിപോഷിപ്പിക്കുന്നതിന് ഉതകുന്നതായിരുന്നു ഈ ശില്പശാല. ആറ്റിങ്ങൽ ബി.ആർ.സി ട്രെയിനർ ബിനു.കെ, ജി.വി.രാജ എച്ച്.എസ്.എസ് സ്കൂളിലെ അധ്യാപികയായ രാധാമണി.വി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സി..ആർ..സി കോഡിനേറ്റർ ദിവ്യാദാസ്. ഡി നന്ദി രേഖപ്പെടുത്തി.