സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ സത്യജിത്റേ നാടക പുരസ്കാരം പ്രമുഖനാടക സംവിധായകനും നടനുമായ സതീഷ് സംഗമിത്രക്ക് നൽകി. മന്ത്രി അഡ്വ. ജി.ആർ. അനിൽ പുരസ്കാരം സമ്മാനിച്ചു.
അരനൂറ്റാണ്ടുകാലം നടനായും സംവിധായകനായും നാടക രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹംനാടക രംഗത്തു നൽകിയസമഗ്രസംഭാവന
കൾ മുൻ നിർത്തിയാണ് പുരസ്കാരത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.
സംസ്ഥാനസർക്കാറിൻ്റെ 11 അവാർഡുകൾ അടക്കം നേടിയിട്ടുള്ള സതീഷ്സംഗമിത്ര പതിനായിരത്തിലധികം വേദികളിൽ നാടക നടനായി അരങ്ങിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
25001 രൂപയും പ്രശസ്തിപത്രവും ശില്പമാണ് അവാർഡായി നൽകിയത്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കവി പ്രഭാവർമ്മ അടക്കമുള്ള കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.