ആറ്റിങ്ങൽ നഗരസഭയും ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ 2025 ജനുവരി 23നു രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കും.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നഗരസഭ പരിധിയിലെ പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭം ഉള്ളവർക്കും സംശയനിവാരണത്തിനും നൂതന ആശയങ്ങൾ പങ്ക് വയ്ക്കുന്നതിനും സംരംഭക സഭ ഉപകാരപ്രദമായിരിക്കും. സംരംഭകരുടെ വിലയേറിയ നിർദ്ദേശങ്ങൾ സഭയിൽ അവതരിപ്പിക്കാവുന്നതാണ്.
സംരംഭക സഭയിൽ വ്യവസായ വകുപ്പിനോടൊപ്പം ജി.എസ്. റ്റി , ലീഗൽ മെട്രോളജി , എഫ് എസ് എസ് എ ഐ, കെഎസ്ഇബി , പോസ്റ്റ് ഓഫീസ് , ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഹെൽത്ത് & ലൈസൻസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്ത് സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും.
ഉൽപ്പാദന, സേവന, മേഖലയിൽ സംരംഭം തുടങ്ങാൻ ആവശ്യമായ kswift , നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കച്ചവട, ഉൽപ്പാദന, സേവന സ്ഥാപനങ്ങൾക്ക് സർക്കാരിൻ്റെ പല തരത്തിൽ ഉള്ള ധനസഹായവും സബ്സിഡിയും ലഭിക്കാൻ ആവശ്യമായ ഉദ്യം (UDYAM) രജിസ്ട്രേഷൻ എന്നിവ അന്നേദിവസം ചെയ്തു തരാൻ സൗകര്യം ഒരുക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി IEO പ്രവീണ – 9188050785
EDE സുജിത് -7907668378
EDE രഹ്‌ന -8943383739