കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോരിറ്റിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി നിയമ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഷീജാ രാജ് സ്വാഗതവും ട്രഷറർ എൻ. ഹരികൃഷ്ണൻ കൃതജ്ഞയും രേഖപ്പെടുത്തി. അഡ്വ.മധുസൂദനൻ നായർ നടത്തിയ ക്ലാസിന് ഗിരിജാ ദാമോദരൻ, ഡോ.ഷൈല, മഞ്ജു, ഷൈമ തുടങ്ങിയവർ നേതൃത്വം വഹിച്ചു.