പ്രധാനമന്ത്രി യുടെ മൻ കി ബത് ക്വിസ് മത്സരത്തിൽ വിജയം നേടി റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പരേഡിൽ അതിഥി ആയി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ആറ്റിങ്ങൽ ഗവ :മോഡൽ എച്ച്എസ്എസി ലെ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനി നിരഞ്ജന. ഡൽഹിയിലേക്ക് പുറപ്പെടുന്ന നിരഞ്ജനക്ക് സ്കൂളിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, പിടിഎ പ്രസിഡന്റ് സന്തോഷ്, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.