ആറ്റിങ്ങൽ: മണമ്പൂർ പഞ്ചായത്തിൽ മണമ്പൂർ ആശുപത്രിക്കു സമീപം ചരുവിള പുത്തൽ വീട്ടിൽ പ്രഗത്ഭൻ എന്നയാളാണ് 55 അടി താഴ്ചയും 6 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്.
ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി അഖിലിൻ്റെ നേതൃത്വത്തിൽ അസ്സി. സ്റ്റേഷൻ ഓഫീസർ വ.സജ്ജുകുമാർ,ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ സി.ആർ. ചന്ദ്രമോഹൻ, സീനിയർ ഫയർ ഓഫീസർ എം.എസ്. ബിജോയ്, ഫയർ ഓഫീസർമാരായ സനു,സാൻ, മിഥുൻ, അമൽജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, എച്ച്.ജി .ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് നെറ്റും റോപ്പും ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ഫയർ ഓഫീസർ മിഥുൻ ആണ് കിണറ്റിലിറങ്ങിയത്