ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ആറുമാസം ദൈർഘ്യമുള്ള ഡ്രൈവർ കം മെക്കാനിക് ട്രേഡിലേക്ക് പ്രവേശനം നേടുന്നതിനായി ജനുവരി 31 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സർക്കാർ സ്വകാര്യ മേഖലകളിൽഡ്രൈവർ തസ്തികയിലും ഓട്ടോമൊബൈൽ ടെക്നീഷ്യൻ തസ്തികയിലും ജോലി ലഭിച്ചേക്കാവുന്ന ഈ കോഴ്സിലേക്ക് പൂർണമായും സൗജന്യമായാണ് പരിശീലനം നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതാണ്. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്.എസ്.എൽ.സി. തോറ്റവർക്കും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ഐടിഐയിൽ നേരിട്ട് എത്തി 100 രൂപ ഫീസ് ഒടുക്കി എസ്.എസ്.എൽ.സി, ആധാർ എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 97462 02060
