പെരിങ്ങമ്മല അല്ലാമാ ഇക്ബാൽ എംബിഎ കോളേജിന്റെ 2022-24 ബാച്ച് ബിരുദധാനം ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഡോ. സഞ്ജയ് ഭാസ്കർ അധ്യക്ഷത വഹിച്ചു. ടെക്നോപാർക്കിലെ ആ എം എജുക്കേഷൻ വൈസ് പ്രസിഡൻറ് ഡോ. മോഹന ചന്ദ്രൻ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു.
അല്ലാമാ ഇഖ്ബാൽ കോളേജിന്റെ ഇരുപതാമത്തെ എംബിഎ ബാച്ചിന്റെ ബിരുദമാനമാണ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്വകാര്യ എംബിഎ കോളേജ് ആണ് അല്ലാമാ ഇഖ്ബാൽ. ഈ കോളേജ് പഠിച്ച നിരവധി വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രധാന കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നു. കോളേജിന് സ്വന്തമായിട്ട് യൂ മീ ഡിജിറ്റൽ സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്നു. വിദ്യാർഥികൾക്ക് ഇൻ്റേൺഷിപ്പ് ഇതു വഴി നൽകുന്നു.
മിഡിൽ ഈസ്റ്റിലെ കെ എഫ് ജെ ഗ്രൂപ്പ് കമ്പനീസ് സി ഇ ഒ ഉമറുൽ ഫാറൂഖ്, ഇഖ്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സെൽവരാജൻ, പ്രൊഫ. അബ്ദുൽ സഫീർ, ഡോ. ധന്യ ബി കെ, സുഹറ, അർച്ചന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.