മേൽകടയ്ക്കാവൂർ സ്റ്റാലിൻമുക്ക് പൊലുനിലഴികം റോഡ് റീ ടാറിങ്ങിനു കുത്തിപ്പൊള്ളിച്ച് മെറ്റൽ നിരത്തി കെമിക്കൽ ഒഴിച്ചിട്ടിട്ട് ഒരാഴ്ചയിലധികം ആയി. എന്നാൽ മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.നിരവധി യാത്രക്കാർ വീണു പരിക്കേറ്റു.
നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ വാർഡ് മെമ്പർ മിനിദാസിന്റെ സാന്നിധ്യത്തിൽ നാട്ടുകാർ മേൽക്കടയ്ക്കാവൂർ ഗുരുനാഗപ്പൻ നട, യുവധാര ലൈബ്രറിക്ക് മുന്നിലെ മെറ്റിൽ നീക്കി അത്യാവശ്യം സഞ്ചാരയോഗ്യമാക്കി. സ്റ്റാലിൻ ജംഗ്ഷൻ മുതൽ പൊലുനിലഴികം വരെ റോഡ് തകർന്നും മെറ്റിൽ നിരത്തിയും യാത്ര ദുർഘടമാക്കിയിരിക്കുകയാണ്. ടാറിങ് തുടങ്ങുന്നു എന്ന പേരിൽ ഒരാഴ്ചയിൽ അധികമായി റോഡ് പൊളിച്ചു മെറ്റിൽ നിർത്തിയത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും പെട്ടെന്ന് റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം