വാമനപുരം മണ്ഡലത്തിലെ പുല്ലമ്പാറ സ്റ്റേഡിയം നവീകരിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കാണ് ഇപ്പോൾ സർക്കാർ ഉത്തരവായത്. കായിക വകുപ്പിൻ്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.