പ്രവാസ ജീവിതം മതിയാക്കി ഇന്ന് നാട്ടിലേക്ക് വരാനിരുന്ന പെരുമാതുറ സ്വദേശി അബുദാബിയിൽ അന്തരിച്ചു

eiQ3YL090906

ഇന്ന് ജനുവരി 27 ന് തിങ്കളാഴ്ച്ച രാത്രി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു വരാനിരുന്ന പെരുമാതുറ മാടൻവിള സ്വദേശി അബുദാബിയിൽ അന്തരിച്ചു.

പെരുമാതുറ മാടൻവിള സ്വദേശിയായ കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) ആണ് മരണപ്പെട്ടത്.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഇന്നലെ ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

30 വർഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നദീറ. മക്കൾ: അർഫാൻ, ഫർസാന എന്നിവർ നാട്ടിലാണ്. ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!