കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ചിറയിൻകീഴ് തോട്ടവാരം വലിയവീട്ടിൽ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള പശു ആണ് ഏകദേശം 7 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.സഞ്ജു കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർഓഫീസർമാരായ പ്രദീപ്കുമാർ,സജീവ്,സുജിത്ത്,സമിൻ, അനൂപ്, ഫയർഓഫീസർ ഡ്രൈവർ ശരത് ലാൽ എച്ച് ജിമാരായ ബിജു, അരുൺഎസ് കുറുപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പശു പൂർണ്ണ ഗർഭിണി ആയിരുന്നതിനാൽ കിണറ്റിലേക്ക് റാംബ് നിർമ്മിച്ചാണ് പശുവിനെ സുരക്ഷിതമായി കരയിലെത്തിച്ചത്.
