കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരണം തുടങ്ങി. ഇത്തവണത്തെ യൂണിയന് ബജറ്റും പേപ്പര്‍ രഹിത രൂപത്തിലാണ് അവതരിപ്പിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റും നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റും ആണിത്.
നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് മധുബനി സാരി ധരിച്ച്. 2021 ലെ പത്മശ്രീ പുരസ്കാര ജേതാവായ ദുലാരി ദേവിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുന്നത്.
ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന്:
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവര്‍ക്കു പരിഗണന
ഗ്രാമീണ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും
പത്ത് മേഖലകളായി തിരിച്ച് പ്രഖ്യാപനം
സമ്പൂര്‍ണ ദാരിദ്ര നിര്‍മാര്‍ജനം ലക്ഷ്യം
വികസനത്തിനു മുന്‍തൂക്കം
മധ്യവര്‍ഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റ്
വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ്
രാജ്യത്തിന്റെ എല്ലാ മേഖലയുടേയും വികസനം ലക്ഷ്യം