ആറ്റിങ്ങൽ: തനിമ കലാസാഹിത്യവേദി ആറ്റിങ്ങൽ ചാപ്‌റ്ററിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ സർഗാത്മക സംഗമം സംഘടിപ്പിച്ചു.കല്ലമ്പലം കൾച്ചറൽ സെൻ്ററിൽ നടന്ന സംഗമം തനിമ കലാസാഹിത്യവേദി ജില്ല പ്രസിഡൻറ് അമീർ കണ്ടൽ ഉദ്ഘാടനം ചെയ്തു. ബുഹാരി കല്ലമ്പലം അധ്യക്ഷത വഹിച്ചു.നൂർ മുഹമ്മദ് പള്ളിക്കൽ, റഫീഖ് പകൽക്കുറി, ഷീന രാജീവ്, അബ്ദുൽവഹാബ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. തനിമ മെമ്പർഷിപ്പ് വിതരണവും വിവിധ സർഗാവിഷ്ക്കാരങ്ങളും അരങ്ങേറി.ചടങ്ങിൽ തനിമ ആറ്റിങ്ങൽ ചാപ്റ്റർ പുന:സംഘടിപ്പിച്ചു. സലാഹുദീൻ ഞാറയിൽക്കോണം രക്ഷാധികാരിയും മടവൂർ രാധാകൃഷ്ണൻ പ്രസിഡൻറും ഷീന രാജീവ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.നൂർ മുഹമ്മദ് പള്ളിക്കൽ, ഷിബു വഞ്ചിയൂർ, ബുഹാരി കല്ലമ്പലം, റഫീഖ് പകൽക്കുറി, റജിയത്ത് ടീച്ചർ, ലിജു ആലംകോട്, ഇമാദ് അമീൻ എന്നിവരെ എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
