പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കോട് എന്ന സ്ഥലത്തിന് സമീപം വച്ച് അയൽവാസിയ്ക്ക് നേരെ വധശ്രമം നടത്തിയ കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്‌തു.
മടവൂർ കക്കോട് ശ്യാമ വിലാസത്തിൽ ജയേഷ്(38) ആണ് അറസ്റ്റിലായത്. കേസിലെ പരാതിക്കാരനായ മടവൂർ കക്കോട് സ്വദേശി അനിൽകുമാറി(49)നെയാണ് പ്രതി മുൻവിരോധത്താൽ ഇരുമ്പുകമ്പികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്കും ശരീരത്തിനും സാരമായ പരിക്കുപറ്റിയ അനിൽകുമാർ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരം അറിഞ്ഞ പള്ളിക്കൽ പോലീസ് ആശുപത്രിയിലെത്തി അനിൽകുമാറിന്റെറെ മൊഴിരേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്. ഐ. സുനിൽ. ആർ, എഎസ്ഐ മനോജ്, സിപിഒമാരായ രാഗേഷ് ലാൽ, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌ത്.