മംഗലപുരം : തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ പേരിൽ മൂന്നംഗ സംഘം വീടുകയറി ഗൃഹനാഥന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു.മംഗലപുരം വെള്ളൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ലോട്ടറി കച്ചവടം നടത്തുന്ന അശോകനാണ് (80) പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് മദ്യപിച്ചിരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മംഗലപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം അന്വേഷണം ആരംഭിച്ചു.
