കല്ലമ്പലം : രണ്ട് കയ്യിലും സാധനങ്ങളുമായി വഴിയിലൂടെ നടന്നു പോകുന്ന വായോധികയുടെ അടുത്ത് സ്കൂട്ടറിൽ ഹെൽമെറ്റ് വെച്ച് വന്നയാൾ ദാമോദരന്റെ വീട് അറിയാമോ എന്ന് ചോദിച്ചു, അങ്ങനെ ഒരാൾ ഈ പരിസരത്ത് ഇല്ലെന്ന് വയോധിക പറഞ്ഞു. ഉടൻ തന്നെ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണ മാലയും പൊട്ടിച്ചെടുത്ത് സ്കൂട്ടറുമായി അയാൾ കടന്നു. കല്ലമ്പലം പുല്ലൂർമുക്ക് കരവാരം റോഡിൽ തോട്ടത്ത് മാടൻനടയ്ക്ക് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
കല്ലമ്പലത്തു നിന്നും വീട്ടു സാധനങ്ങൾ വാങ്ങി സ്വന്തം വീട്ടിലേക്ക് നടന്നു പോയ പാവല്ല പ്ലാവിള വീട്ടിൽ സരസ്വതിഅമ്മ(70)യുടെ സ്വർണമാലയാണ് സ്കൂട്ടറിൽ എത്തിയയാൾ വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. സരസ്വതിയമ്മയുടെ ഇരു കൈകളിലും സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ അക്രമിയെ തടയാൻ പോലും സാധിച്ചില്ല. മാത്രമല്ല സരസ്വതിയമ്മ ബോധ രഹിതയായി വീഴുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി