വെഞ്ഞാറമൂട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ei2IBMH1983

വെഞ്ഞാറമൂട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലിസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരന്‍ പറഞ്ഞു.

പോലിസിനെതിരേ മാത്രമല്ല മരണത്തില്‍ നാട്ടുകാര്‍ക്കും പങ്കുണ്ടെന്നു പ്രവീണയുടെ സഹോദരന്‍ വ്യക്തമാക്കി. ചില നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഇതെല്ലാം വലിയ മാനസിക പ്രയാസത്തിലേക്ക് നയിച്ചിട്ടുണെന്നും സഹോദരന്‍ ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!