തൊഴിലുറപ്പു പദ്ധതിയെ തകർ ക്കുന്ന കേന്ദ്രസർക്കാർ നടപടി യിലും, ബഡ്ജറ്റ് 90 പദ്ധതിക്ക് വിഹിതം വർദ്ധിപ്പിക്കാത്തതിലും തൊഴിലാളികൾ എൻആർഇജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
2020-21ൽ 1.18 ലക്ഷം കോടിയായിരുന്നു തൊഴിലുറപ്പിനുള്ള വിഹിതം.
2022-23ൽ 1.03 ലക്ഷം കോടിയാക്കി വെട്ടിച്ചുരുക്കി.
കഴിഞ്ഞ രണ്ടു ബജറ്റിലും 86,000 കോടിയാ ക്കി വീണ്ടും കുറച്ചു.ഈ വർഷമാകട്ടെ ഒരു രൂപപോലും വർധിപ്പിച്ചില്ല. തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുമ്പോഴാണ് ഈ വെട്ടി കുറയ്ക്കൽ.
വിലക്കയറ്റവും ദുരിതവുംമൂലം വർധിച്ച ജീവിതച്ചെല വാണെങ്കിലും മതിയായ കൂലിവർധനയില്ല. തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ പകുതി തൊഴിലാളികൾക്കേ തൊഴിൽ ലഭിക്കുന്നുള്ളു.അതും 50 ദിവസ ത്തിൽ താഴെ.
നൂറു തൊഴിൽദിനങ്ങൾ ലഭിക്കുന്ന കുടുംബങ്ങളുടെ എണ്ണം എട്ടു ശതമാനത്തിൽ
താഴെയാണ്. യഥാസമയം കൂലിയും ലഭിക്കുന്നില്ല.
200 തൊഴിൽദിനവും കുറഞ്ഞത് 600 രൂപ കൂലിയുമാണ് തൊഴിലാളികളുടെ ആവശ്യം. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രനിലപാട് തിരിച്ചടിയാണെന്നും ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധിച്ചത്.
അഞ്ചുതെങ്ങ് അമ്മൻകോവിൽ ചേർന്ന പ്രതിഷേധയോഗം വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. വത്സല, പ്രഭാ സജൻ തുടങ്ങിയവർ സംസാരിച്ചു.


