നാവായിക്കുളം പഞ്ചായത്തിലെ ഇരുപത്തിയെട്ടാംമൈൽ വാർഡ് സമ്പൂർണ്ണ ഹരിതവാർഡ് ആയി പ്രഖ്യാപിച്ചു.

IMG-20250205-WA0003

നാവായിക്കുളം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഹരിത വിദ്യാലയങ്ങളുടെയും ഹരിത അംഗനവാടികളുടെയും സർട്ടിഫിക്കറ്റ് വിതരണവും. മാലിന്യ സംസ്കരണ മികവാർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന വാർഡുകൾക്ക് വലിച്ചെറിയൽ മുക്ത ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി സമ്പൂർണ്ണ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വാർഡിൽ 250ലധികം ബയോ കം പോസ്റ്റ് ബിന്നുകൾ, പച്ചക്കറി തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ നൽകി.

ഹരിതചട്ടങ്ങൾ പാലിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗ സാധനങ്ങൾ ഒഴിവാക്കിക്കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ആവശ്യത്തിന് ഉറപ്പുവരുത്തുകയും കിണർ ക്ലോറിനേഷൻ,പരിസര ശുചീകരണം വലിച്ചെറിയൽ മുക്ത ക്യാമ്പയിൽ എന്നിവ കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ്മയിലൂടെ നടത്തിയാണ് ഇരുപത്തിയെട്ടാംമൈൽ വാർഡ് ഹരിത വാർഡ് ആയിമാറിയത്.

നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി രവീന്ദ്രൻ ഹരിതവാർഡ് പ്രഖ്യാപനം നടത്തി.
വാർഡ് മെമ്പർ പൈവേലിക്കോണം ബിജു അദ്ധ്യക്ഷനായ പരിപാടിയിൽ സി.ഡി എസ് ചെയർപേഴ്സൺ നാൻസി. ബി,
വെട്ടിയാറ വാർഡ് മെമ്പർ അരുൺ കുമാർ എസ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ പ്രവീൺ.പി, തൊഴിലുറപ്പ് അസിസ്റ്റൻ്റ് എൻജിനീയർ
രാഹുൽ എസ്, ഹരിത കർമ്മ സേന പ്രസിഡൻ്റ് സുദേവൻ. ജി, വാർഡ് സി.ഡി.എസ് പത്മ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!