കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ കിണറ്റിലകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടയ്ക്കാവൂർ തിനവിള കൂടത്തിൽവിള വീട്ടിൽ സോക്രട്ടീസ്(26) ആണ് സ്വന്തം വീട്ടുമുറ്റത്തെ 50 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറ്റിൽ ഇന്നലെ രാത്രി പത്തരയോടെ അകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം സീനിയർ ഫയർ ഓഫീസർ സുധീർ കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സമിൻ, സുജിത്ത്, നിതീഷ്, ജിഷ്ണു,ഫയർഓഫീസർ ഡ്രൈവർ ഷിജുമോൻ, ഹോംഗാർഡ് അരുൺ എസ് കുറുപ്പ് എന്നിവരാണ് നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷപ്പെടുത്തി സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്
