മണമ്പൂർ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത്

IMG-20250206-WA0024

മണമ്പൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് ആയി സ്വയം പ്രഖ്യാപനം ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക നടത്തി.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സമ്പൂർണ ഹരിത സ്ഥാപനം, ഹരിത വിദ്യാലയം, ഹരിത കലാലയം, ഹരിത അയൽക്കൂട്ടം, ഹരിത പൊതു ഇടം എന്നീ പ്രവർത്തനങ്ങളും 100% അജൈവ മാലിന്യ ശേഖരണവും നടത്തിയതിലൂടെ ആണ് സമ്പൂർണ ശുചിത്വ പഞ്ചായത്ത് ആയി സ്വയം പ്രഖ്യാപനം നടത്തിയത്.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. നഹാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിസി വി. തമ്പി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ആയ വി. സുധീർ, എൻ.ജയന്തി, ബൈജു. ബി. മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ജെ. എസ്.എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!