കിളിമാനൂർ: പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്. കെ യും സംയുക്തമായി നടപ്പിലാക്കുന്ന പ്രീ പ്രൈമറി അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായുള്ള ത്രിദിന റസിഡൻഷ്യൽ ശില്പശാല കിളിമാനൂർ ബി.ആർ.സി ഹാളിൽ നടക്കുന്നു.
ഫെബ്രുവരി 5മുതൽ 7വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന പരിശീലന പരിപാടിയുടെ അധ്യക്ഷത കിളിമാനൂർ എ. ഇ. ഒ വി.എസ് പ്രദീപ് നിർവഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ – നെടുമങ്ങാട് സബ് ജില്ലകളിലെ 45 അധ്യാപകരാണ് ശില്പശാല യിൽ പങ്കെടുക്കുന്നത്.
കിളിമാനൂർ ബി.പി.സി കെ.നവാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രെയിനർ ടി.വിനോദ്,ആർ. പി മാരായ കെ.ഷീബ, കെ. എസ് ജയലക്ഷ്മി, ആർ.വി രാജി, എസ്.സുജകുമാരി,സ്പെഷ്യലിസ്റ്റ് അധ്യാപകരായ കെ സനിൽ, പി ബിന്ദു, യു.എസ് രേഷ്മ, സിന്ധു ദിവാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ നൂറ് മീറ്റർ ഓട്ടം, ( 51 വയസ്സിന് മുകളിൽ) 3000 മീറ്റർ നടത്തം എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡൽ നേടിയ ജി.എൽ.പി. എസ് കിഴക്കേനേരയിലെ പ്രീ പ്രൈമറി അധ്യാപികയായ ബി.ഗീത കുമാരി അമ്മയെ ചടങ്ങിൽ ആദരിച്ചു.പ്രീ പ്രൈമറി അധ്യാപിക സുജ കുമാരി നന്ദി അറിയിച്ചു.