ആറ്റിങ്ങൽ സപ്ലൈ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി

IMG-20250206-WA0031

ആറ്റിങ്ങൽ : റേഷൻ കടകളിലെ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതക്കുറവിനും പൊതുവിതരണ സംവിധാനം തകർത്ത സംസ്ഥാന സർക്കാരിന്റെ നയ വൈകലയങ്ങൾക്കുമെതിരെ ആരോപിച്ചു കൊണ്ട് കേരളത്തിലുടനീളമുള്ള സപ്ലൈ ഓഫീസുകളിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ സപ്ലൈ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ .ബിഷ്ണു സമരപരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ അഡ്വ.വി ജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി ജോസഫ് പെരേര ആശംസ അർപ്പിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് രാജ് സ്വാഗതവും തോട്ടവാരം ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റമാർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, പഞ്ചായത്ത് അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!