സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം

eiBXWWM12914

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.

ഭൂനികുതി പരിഷ്കരണത്തിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 8.1 ആർ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉൾപ്പെടുന്ന 8.1 ആറിന് മുകളിൽ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവർഷം 8 രൂപയായിരുന്നത് 12 രുപയായിട്ട് വർദ്ധിപ്പിച്ചു.

മുനിസിപ്പൽ കൗൺസിൽ പ്രദേശങ്ങളിൽ 2.43 ആർ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതൽ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതൽ 22.50 രൂപാ നിരക്കിലായിരിക്കും.

മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 1.62 ആ‍ർ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!