ആറ്റിങ്ങൽ: പൂവൻപാറ ആറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാപ്പനംകോട് കെഎസ്ആർടിസി ബസ് കണ്ടക്ടർ ആയ അരുൺ (41 )ആണ് മരണപ്പെട്ടത്. അരുണിനെ കാണ്മാനില്ല എന്ന് കാട്ടി ഭാര്യ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ രാത്രി ഒരു പരാതി നൽകിയിരുന്നു.
തുടർന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാമനപുരം നദിയുടെ ഭാഗമായ പൂവൻപാറ ആറിനു സമീപം ഇയാളുടെ സ്കൂട്ടർ കണ്ടെത്തി. ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയർഫോഴ്സിന്റെ സ്കൂബ സംഘം നടത്തിയ തിരിച്ചിലാണ് ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ സ്വദേശിയായ ഇയാൾ ആറ്റിങ്ങലിലാണ് താമസിച്ചിരുന്നത്.